Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack During

Malappuram

പൂ​രാ​ഘോ​ഷ​ത്തി​നി​ടെ ആ​ക്ര​മ​ണം; ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​ട​ക്കം നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ:​ ആ​ന​മ​ങ്ങാ​ട് കു​ന്നു​മ്മ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​രാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യും ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി​യു​മാ​യ ചോ​ല​ക്ക​ൽ ജ​യ​രാ​ജ് (31), ചി​റ്റോ​ടി​യി​ൽ ജി​ഷ്ണു (26), ആ​ന​മ​ങ്ങാ​ട് വ​ട​ക്ക​ൻ സി​റ്റി സ്വ​ദേ​ശി മാ​ങ്ങ​ന്പ​റ്റ കൃ​ഷ്ണ​കു​മാ​ർ (37), കാ​റ​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ക്കി​ൽ സു​ജി​ത്ത് (21) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം ര​ണ്ടി​നും മൂ​ന്നി​നു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ ആ​ന​മ​ങ്ങാ​ട് കു​ന്നു​മ്മ​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് മു​ഴ​ന്ന​മ​ണ്ണ ദേ​ശ​ക്കാ​രു​ടെ വേ​ലവ​ര​വി​ൽ പ​ങ്കെ​ടു​ത്ത് വ​രും വ​ഴി കു​ന്നു​മ്മ​ൽ ക്ഷേ​ത്ര ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ക​ൾ മു​ഴ​ന്ന​മ​ണ്ണ സ്വ​ദേ​ശി സ്വ​രൂ​പി​നെ മ​ർ​ദി​ക്കു​ക​യും ഇ​രു​ന്പ് വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

മൂ​ന്നി​ന് രാ​ത്രി 11ഓ​ടെ മു​ഴ​ന്ന​മ​ണ്ണ സ്വ​ദേ​ശി അ​ക്ഷ​യ്കു​മാ​റി​നെ​യും സു​ഹൃ​ത്തി​നെ​യും സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ഷ​യ്കു​മാ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ൽനി​ന്ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്വ​രൂ​പി​നും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ജ​യ​രാ​ജി​നെ​തി​രേ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up